Diya Krishna's Live Video Goes Viral<br />തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളെ കുറിച്ച് രോഷത്തോടെ പ്രതികരിച്ച് ബിജെപി സ്ഥാനാര്‍ഥിയും നടനുമായ കൃഷ്ണകുമാറിന്റെ മകളായ ദിയ കൃഷ്ണ. അച്ഛന്റെ രാഷ്ട്രീയം അടക്കം ചൂണ്ടിക്കാണിച്ച് തനിക്കെതിരെ അപകീര്‍ത്തിപരമായ പ്രചാരണം നടത്തുന്ന വ്യക്തിക്കെതിരെയാണ് ദിയയുടെ മറുപടി. ഇന്‍സ്റ്റഗ്രമില്‍ ലൈവിലെത്തിയാണ് ദിയ നിലപാട് വ്യക്തമാക്കിയത്. സാമ്പത്തിക പരമായ കാര്യങ്ങളും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എട്ടുലക്ഷത്തോളം പേര്‍ പിന്തുടരുന്ന ദിയയുടെ േപജിലൂടെ പണം വാങ്ങി പ്രെമോഷനുകളും ചെയ്തിരുന്നു. ഇതുമായി ഉണ്ടായ ഒരു പ്രശ്‌നമാണ് താരം ചൂണ്ടികാട്ടുന്നത്<br /><br /><br />